
സമചിന്തകരായ ഒരു പറ്റം ആളുകള്‍ ഒരുമിച്ചു കൂടിയപ്പോള്‍ ‘ബ്രിസ്ബന്‍ മലയാളി അസ്സോസിയേഷന്’ എന്ന സംഘടന ഉടലെടുത്തു. എല്ലാവരുടെയും ഉള്ളില്‍ നന്മയുണ്ടെന്നും ആ നന്മ സമുഹത്തിന്റെ ഗുണമേന്മേയ്ക്കു വേണ്ടി ഉപയോഗിക്കുവാന്‍ ഏതൊരു വ്യക്തിക്കും സാധിക്കണം.
നമ്മുടെ കഴിവുകള്‍ പുറത്ത് പ്രദര്ശിപ്പിക്കുവാനും, അടുത്ത തലമുറയെ നമ്മുടെ തന്നെ തനിമയിലും പാരമ്പര്യത്തിലും വളര്‍ത്തിയെടുക്കുവാനും, അവരില്‍ നമ്മുടെ മൂല്യങ്ങള്‍ പകര്‍ന്നു കൊടുക്കുവാന്‍ ഇങ്ങനെയുള്ള ഒരു സംഘടനയില്‍ ഒരുമിച്ച് ഇടപഴകുകയും പ്രവര്‍ത്തിച്ചു വരികയും ചെയുമ്പോള്‍ സാധിക്കും.
നമ്മള് ഇന്നു ജീവിക്കുന്ന മഹത്തായ രാജ്യത്തിന്റെ പല സവിശേഷതകളില്‍ ഒന്നാണ് നമ്മുടേതായ ആചാരാനുഷ്ഠാനങ്ങളും താല്പര്യങ്ങളും അനുസരിച്ച് ജീവിക്കുവാനുള്ള സ്വാതന്ത്ര്യം. കേരളീയരായ നാം, നമ്മുടെ ജന്മനാടിനോടുള്ള സ്നേഹവും കൂറും മനസ്സില്‍ കാത്തു സുക്ഷിക്കാറുണ്ട്. നീണ്ട വര്‍ഷങ്ങള്‍ ഓസ്ട്രേലിയയിൽ ജീവിച്ചു കഴിയുമ്പോള്‍ ആ സ്നേഹവും കൂറും കുറഞ്ഞു പോകാറുണ്ടോ എന്ന് ഒരു പക്ഷെ സംശയം തോന്നാറുണ്ടാകാം. നമ്മുടെ കൊച്ചു കേരളം നമുക്കു നല്ക്കുന്ന പല സന്തോഷങ്ങളും ആസ്വദിക്കുവാന്‍ നമ്മുടെ സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ നമ്മള് വസിക്കുന സ്ഥലം നമ്മുടെ കൊച്ചു കേരളം പോലെ ഒരു സ്വര്‍ഗ്ഗമാക്കി എടുക്കുവാന്‍ ഇതുപോലെയുള്ള ഒരു സംഘടനയിലൂടെ സാധിക്കും എന്ന ഒരു സ്വപ്നമാണ് ബ്രിസ്ബന്‍ മലയാളി അസ്സോസിയേഷന് ഉടലെടുക്കുവാന്‍ കാരണം.
മഹാകവി വള്ളത്തോള്‍ പറഞ്ഞതുപോലെ “ഭാരതം എന്ന പേര് കേട്ടാല്‍ അഭിമാനപൂരിതം ആകണം അന്തരംഗം. കേരളം എന്ന പേര് കേട്ടാലോ, തിളയ്ക്കണം ചോര നമ്മുക്ക് ഞരമ്പുകളില്‍…”. നമുക്ക് മറുനാട്ടില്‍ നമ്മുടെ വളരും തലമുറയ്ക്ക് ഈ സംഘടനയിലൂടെ പകർന്നു നൽകാം..